കോവിഡിനൊപ്പം ഡെങ്കിപ്പനിയും ; പ്രതിരോധ നടപടികളുമായി നഗരസഭ

HEALTH May 14, 2021

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ കോവിഡ മഹാമാരി തുടരുന്നതിനിടയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

അതേ തുടർന്ന് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ വ്യാപകമായി ആരംഭിച്ചതായി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെ കെ മനോജ് അറിയിച്ചു.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത വീട്ടിലും സമീപ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട നശീകരണ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.