ലക്ഷദ്വീപ് സന്ദർശിക്കാൻ സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു

LAKSHADWEEP May 30, 2021

കൊച്ചി: ലക്ഷദ്വീപ് സന്ദർശിക്കാൻ സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു.വി ശിവദാസൻ, എ എം ആരിഫ് എന്നീ സിപിഎം എംപിമാരുടെ സംഘം നൽകിയ അപേക്ഷയാണ് അഡ്മിനിസ്ട്രേഷൻ തള്ളിയത്. കോവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് സിപിഎമ്മിന്‍റെ തീരുമാനം.

ലക്ഷദ്വീപിലേക്കുള്ള യാത്ര മുടക്കാൻ അഡ്മിനിസ്ടേഷൻ ശ്രമിക്കുന്നുവെന്ന് എളമരം കരിം പറഞ്ഞു. ദ്വീപിലെ യഥാർത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ എഐസിസി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല.സമാനമായ കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.