വടക്കാഞ്ചേരി കരുതക്കാട് ജുമാ മസ്ജിദിൻ്റെ ദിക്ർ ഹാളിൽ സജീകരിച്ചിട്ടുള്ള കോവിഡ് ഡോമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

May 16, 2021

വടക്കാഞ്ചേരി കരുതക്കാട് ജുമാ മസ്ജിദിൻ്റെ ദിക്ർ ഹാളിൽ സജീകരിച്ചിട്ടുള്ള കോവിഡ് ഡോമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

വടക്കാഞ്ചേരി:

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കരുതക്കാട് ജുമാ മസ്ജിദ് ദിക്കർ ഹാളിൽ ആരംഭിച്ച ഡോമിസിലറി കെയർ  സെന്റർന്റെ സജ്ജീകരണങ്ങൾ പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചു.

നിലവിൽ 50 രോഗികൾക്ക് ആവശ്യമായ കട്ടിലും കിടക്കയും മരുന്നുകളും അനുബന്ധ ഉപകരണങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
മഹല്ല് കമ്മറ്റി ഭാരവാഹികളും റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും ചേർന്നാണ് സെന്ററിന്റെ സജ്ജീകരണങ്ങൾ പൂർത്തീകരിച്ചത്.

സെന്റർ ഞായറാഴ്ച വൈകുന്നേരത്തോടെ കൂടി  പ്രവർത്തനമാരംഭിച്ചതായി മഹല്ല് കമ്മിറ്റി പ്രസിഡണ്ട്  മൊയ്തീൻകുട്ടി ,  സെക്രട്ടറി സൈനുദ്ദീൻ .

വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ എന്നിവർ ചേർന്ന്  അറിയിച്ചു

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.