താരങ്ങൾക്ക്​ കോവിഡ്​: ഐ.പി.എൽ റദ്ദാക്കി

താരങ്ങൾക്ക്​ കോവിഡ്​: ഐ.പി.എൽ റദ്ദാക്കി

ന്യൂഡൽഹി: കൂടുതൽ കളിക്കാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഈ സീസണിലെ ഐ.പി.എൽ റദ്ദാക്കിയതായി ബി.സി.സി.ഐ അറിയിച്ചു. ടൂർണമെന്‍റ്​ അനിശ്ചിത കാലത്തേക്ക്​ നീട്ടിയതായി ബി.സി.​സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാഹുൽ ശുക്ലയാണ്​ വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ വ്യക്തമാക്കിയത്​.

രണ്ട്​ ദിവസത്തിനിടെ കളിക്കാർക്കും സപ്പോർട്ടിങ്​ സ്റ്റാഫുകൾക്കുമിടയിൽ കോവിഡ്​ ബാധ കൂടിയതിന്​ പിന്നാലെയാണ്​ തീരുമാനം. കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക്​ പിന്നാലെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​, ഡൽഹി കാപിറ്റൽസ്​ ക്യാമ്പുകളിലും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

ഹൈദരാബാദ്​ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹക്കും ഡൽഹി സ്​പിന്നർ അമിത്​ മിശ്രക്കുമാണ്​ ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചത്​.ഇതുവരെ 29 മത്സരങ്ങളാണ്​ സീസണിൽ പൂർത്തീകരിച്ചത്​. ഐ.പി.എൽ ബയോ ബബ്​ളിലുള്ള ​വരുൺ ചക്രവർത്തിക്കും സന്ദീപ്​ വാര്യക്കും കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്-റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു.

ചെന്നൈ ബൗളിങ്​ കോച്ച്​ ലക്ഷ്​മിപതി ബാലാജി, സി.ഇ.ഒ, ബസ്​ ക്ലീനർ എന്നിവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്​ഥാൻ മത്സരവും മാറ്റിവെച്ചിരുന്നു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix