കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമിച്ചതാണെന്ന് പുതിയ പഠനം

COVID19 May 30, 2021

ലണ്ടൻ: കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞർ വുഹാൻ ലാബിൽ നിർമിച്ചതാണെന്നും, വൈറസ് സാർസ് കോവ് –2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പുതിയ പഠനത്തില്‍ കണ്ടെത്തി. വവ്വാലുകളിൽനിന്നാണു വൈറസ് ഉൽഭവിച്ചതെന്നു വരുത്തിത്തീർക്കുന്നതിനു റിവേഴ്സ് എൻജിനീയറിങ് നടത്തിയെന്നും പഠനം വെളിപ്പെടുത്തുന്നു.

കൊറോണ വൈറസിന്റെ ഉൽഭവവുമായി ബന്ധപ്പെട്ടു കൂടുതൽ പഠനം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണു പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. ബ്രിട്ടിഷ് പ്രഫസർ ആൻഗസ് ഡാൽഗ്ലൈഷ്, നോർെവയിൻ ശാസ്ത്രജ്ഞൻ ഡോ. ബിർജെർ സോറെൻസെൻ എന്നിവർ നടത്തിയ പഠനം ഡെയ്‌ലി മെയിൽ ആണു റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ ഗുഹകളിലെ വവ്വാലുകളിൽ സാധാരണ കാണുന്ന വൈറസിൽ മുനകൾ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാർജുള്ള ഭാഗങ്ങളിൽ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയിൽ പോസിറ്റീവ് ചാർജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാൻ സാധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാൽ കോവിഡ്–19ന്റെ കാര്യത്തിൽ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.