ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും ചൊവ്വ മുതൽ വെള്ളി വരെ മന്ത്രിയെ അറിയിക്കാം

KERALA May 25, 2021

പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്. ചൊവ്വാഴ്ച (മെയ് 25) മുതൽ വെള്ളിയാഴ്ച (28) വരെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ മൂന്നൂമണിവരെ മന്ത്രി വെർച്വൽ സംവാദം നടത്തുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോൺ നമ്പരിലേക്കാണ് വിളിക്കേണ്ടത്.
വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ളവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്‌ളാറ്റ്‌ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്‌സൈറ്റുകൾ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാർഗങ്ങളിലൂടെ നേരിട്ടറിയിക്കാം
ഇതിനുപുറമേ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും ഇപ്പോൾത്തന്നെ നിലവിലുണ്ട്. min.food@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലും അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖാമൂലം അറിയിക്കാം.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.