സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

breaking News Jun 1, 2021

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപന സമയത്തെ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണും യോഗം പരിഗണിച്ചു. പരീക്ഷ നടത്താമെന്ന് കേരളം അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം ഏഴ് കേന്ദ്രമന്ത്രിമാരും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുള്‍പ്പടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യവും പരീക്ഷ നടത്തിപ്പിന്‍റെ വിവിധ സാധ്യതകളും പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.