നിംഹാന്‍സില്‍ 275 അവസരം; ജൂണ്‍ 28 വരെ അപേക്ഷിക്കാം

CAREER Jun 10, 2021

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ 275 അവസരം. നഴ്സിങ് ഓഫീസർ തസ്തികയിൽ 266 അവസരം. തപാൽ വഴി അപേക്ഷിക്കണം.

സീനിയർ സയന്റിഫിക് ഓഫീസർ (ന്യൂറോ മസ്കുലർ)-1

യോഗ്യത: ബേസിക്/മെഡിക്കൽ സയൻസസ് പിഎച്ച്.ഡി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.

കംപ്യൂട്ടർ പ്രോഗ്രാമർ-1

യോഗ്യത: കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി. ഡിപ്ലോമ. സ്റ്റാറ്റിസ്റ്റിക്കൽ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്.

ജൂനിയർ സയന്റിഫിക് ഓഫീസർ-1

യോഗ്യത: എം.ഡി./എം.ബി.ബി.എസ്. പ്രായപരിധി: 35 വയസ്സ്.

നഴ്സിങ് ഓഫീസർ-266

യോഗ്യത: നഴ്സിങ് ബി.എസ്സി. (ഹോൺ)/ബി.എസ്സി./ബി.എസ്സി. (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സസ് ആൻഡ് മിഡ്വൈഫ് ദേശീയ/സംസ്ഥാന രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ്-3

യോഗ്യത: സ്പീച്ച് പാത്തോളജി/ഓഡിയോളജി ബിരുദാനന്തരബിരുദം. അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 30 വയസ്സ്.

സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഹ്യുമൻ ജനറ്റിക്സ്)-1

യോഗ്യത: ലൈഫ് സയൻസ് ബിരുദാനന്തരബിരുദം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.

ടീച്ചർ ഫോർ എം.ആർ. ചിൽഡ്രൻ (ക്ലിനിക്കൽ സൈക്കോളജി)-1

യോഗ്യത: സൈക്കോളജി ബി.എ./ബി.എസ്സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ഡയറ്റീഷ്യൻ-1

യോഗ്യത: സയൻസ് ബിരുദം. ഡയറ്റിക്സിൽ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 30 വയസ്സ്.

അപേക്ഷാഫീസ്:സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയ്ക്ക് 2360 രൂപ (എസ്.സി./എസ്.ടി. 1180 രൂപ), മറ്റ് തസ്തികയ്ക്ക് 1180 രൂപ. (എസ്.സി./എസ്.ടി. 885 രൂപ). ഭിന്നശേഷിക്കാർക്ക് ഫീസില്ല.

Content Highlights: Career opportunities in Bengaluru NIMHANS

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.