കതിരൂരില്‍ ബോംബ് സ്ഫോടനം; ബോംബ് നിര്‍മാണത്തിനിടെയെന്ന് നിഗമനം

കതിരൂരില്‍ ബോംബ് സ്ഫോടനം; ബോംബ് നിര്‍മാണത്തിനിടെയെന്ന് നിഗമനം

കതിരൂര്‍: കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു.കതിരൂര്‍ നാലാംമൈല്‍ നിജേഷ് എന്ന മാരിമുത്തുവിന്‍റെ  കൈപ്പത്തിയാണ് തകര്‍ന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് സൂചന.ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗാലപുരം ആശുപത്രയിലേക്ക് കൊണ്ടുപോയി.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix