ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്ന രോഗി മരിച്ചു

HEALTH May 22, 2021

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രോഗി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്.ബ്ലാക്ക് ഫംഗസാണോ എന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനയ്ക്ക് അയച്ചു.

അതിനിടെ സംസ്ഥാനത്ത് കോവിഡിനോടനുബന്ധിച്ച് ഉണ്ടാകുന്ന മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി. 19 പേര്‍ ഇതുവരെ സംസ്ഥാനത്ത് ചികില്‍സയിലുണ്ട്. ഒരു മരണം സ്ഥിരീകരിച്ചു. കന്യാകുമാരി സി എം ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ അധ്യാപികയായിരുന്ന പത്തനംതിട്ട സ്വദേശി  അനീഷയാണ് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.മേയ് 5 മുതല്‍  കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കണ്ണില്‍ വേദനയേത്തുടര്‍ന്ന് തമിഴ്നാട് ആശാരിപളളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവരെ മ്യൂക്കോര്‍മൈക്കോസിസ് സംശയത്തേത്തുടര്‍ന്ന് ചൊവ്വാഴ്ച തിരുവനന്തപുരത്തേയ്ക്ക് മാററുകയായിരുന്നു. പ്രമേഹരോഗവും ബാധിച്ചിരുന്നു.

ഇരുപത് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 7 , തിരുവനന്തപുരം– 3 എറണാകുളം –3, പാലക്കാട് – 2 , കോട്ടയം– 2, കണ്ണൂര്‍ – 1 ,കൊല്ലം – 1, തൃശൂര്‍– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ചികില്‍സയിലുളള ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്.

മ്യൂക്കോമൈക്കോസിസിനെ ആരോഗ്യവകുപ്പ്  പരസ്യപ്പെടുത്തേണ്ട രോഗങ്ങളുടെ പട്ടികയില്‍പ്പെടുത്തി അതീവ ജാഗ്രതാ നിര്‍ദേശം നല്കി.ഐസിയുകളില്‍ ഫംഗസ് ബാധയ്ക്കെതിരെ കരുതലെടുക്കും. കോവിഡ് ബാധിതര്‍ ഡിസ്ചാര്‍ജ് ആകുമ്പോള്‍ കോവിഡാനന്തരം ഉണ്ടാകാന്‍ സാധ്യതയുളള ഫംഗസ് ബാധയെപ്പററി മുന്നറിയിപ്പ് നല്കാനും നിര്‍ദേശമുണ്ട്.

മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല. എച്ച് ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍  ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

ബ്ലാക് ഫംഗസ് ചികില്‍സയ്ക്കുള്ള ആംഫൊട്ടെറിസിന്‍–ബി മരുന്ന് ഉല്‍പാദിപ്പിക്കാന്‍ അഞ്ച് കമ്പനികള്‍ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. ഇതോടെ ജൂലൈ മുതല്‍ പ്രതിമാസം ഒരുലക്ഷത്തി പതിനോരായിരം കുപ്പി മരുന്നുകൂടി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാനാവും. ബ്ലാക് ഫംഗസ് വ്യാപിക്കുന്ന സാഹചര്യത്തില്‍  ഈമാസം മൂന്നുലക്ഷത്തി അറുപത്തിമൂവായിരം കുപ്പി മരുന്ന് ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.