കൊടകര കുഴൽ പണ കേസുമായി ബന്ധപ്പെട്ട വാട്ട്സാപ്പ് ചര്‍ച്ചയെ ചൊല്ലി ബിജെപി പ്രവർത്തകർ വാക്സിൻ വിതരണ കേന്ദ്രത്തിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി: ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു

CRIME May 30, 2021

വാടാനപ്പിള്ളി: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകരിലെ കലഹം തെരുവിലേക്ക്. വാടാനപ്പള്ളിയിൽ വാക്സിൻ കേന്ദ്രത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച തർക്കത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് നടത്തിയ സംഘർഷത്തില്‍ ബി.ജെ.പി പ്രവർത്തകൻ കിരണിന് കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടാനപ്പള്ളി തൃത്തല്ലൂർ ഗവ.ആശുപത്രിയിലെ വാക്സിന്‍ വിതരണ കേന്ദ്രത്തിലാണ് സംഭവം.

കുഴൽപ്പണക്കേസ് സംബന്ധിച്ചുള്ള വാട്ട്സാപ്പ് ചർച്ചയായിരുന്നു ആശുപത്രിയിൽ കത്തിക്കുത്തിലെത്തിയത്. തുടർന്ന് ചേരിതിരിഞ്ഞ് സംഘർഷത്തിലാവുകയായിരുന്നു.സ്ഥലത്ത് പോലീസെത്തി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തു. കിരണിന് അടിവയറ്റിലാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാസ നഗർ ഗ്രൂപ്പ്, ഏഴാംകല്ല് ഗ്രൂപ്പ് എന്നിങ്ങനെ ഗ്രൂപ്പുകൾ തമ്മിലാണ് തർക്കത്തിലായത്. വ്യാസ ഗ്രൂപ്പിലെ അംഗമാണ് കിരൺ.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.