ബി ജെ പിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുഴൽ പണ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്

ബി ജെ പിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുഴൽ പണ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്

തൃശ്ശൂര്‍: ബി ജെ പിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുഴൽ പണ കേസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ചില പോലീസ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി സൂചനയുണ്ട്. അതിനിടെ കേസിൽ രാഷ്ട്രീയ വിവാദവും ശക്തമായി.

കൊടകര കുഴൽപണ കേസിൽ ഇനി രണ്ടു പ്രധാന പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവരെ കിട്ടിയാൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിനിടെ ഗൂഡാലോചനയിൽ സി ഐ ഉൾപെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൂചന ലഭിച്ചു. കുഴൽ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയിൽ കടന്നാൽ പണം തട്ടാൻ കുഴൽ പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവർക്ക് മുൻകൂർ പണം നൽകിയിട്ടുണ്ട്. അതിനിടെ സംഭവം പുറത്തായി ഒരാഴ്ചയാകുമ്പോൾ ബി ജെ പി തൃശൂർ ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി.
കേസിൽ ബി ജെ പിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ പറഞ്ഞു. ബി ജെ പി യുടെ പേര് വലിച്ചിഴച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമനടപടി ആര്‍ക്ക് വേണമെങ്കിലും സ്വീകരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ മറുപടി നൽകി.  കേസില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവുമെന്നും വിജയരാഘവന്‍ കൂട്ടി ചേർത്തു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'