ഒ.ബി.സി മോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പുവിനെതിരെ ബി.ജെ.പിയുടെ പരാതി

POLITICS Jun 1, 2021

തൃശ്ശൂര്‍: ഒ.ബി.സി മോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റിഷി പൽപ്പുവിനെതിരെ ബി.ജെ.പിയുടെ പരാതി.സമൂഹമാധ്യമങ്ങളിലൂടെ സ്പർധക്കും കലാപമുണ്ടാക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി തൃശൂർ നിയോജകമണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി.മേനോൻ ആണ് പൊലീസിന് പരാതി നൽകിയത്. നേരത്തെ ഫോണിൽ വധഭീഷണി നടത്തിയെന്ന് കാണിച്ച് റിഷി പൽപ്പു നൽകിയ പരാതിയിൽ തൃശ്ശൂര്‍  ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് റിഷിക്കെതിരെ ബി.ജെ.പി പരാതി നൽകിയത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.