ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവ്, ശമ്പളം: 18,780–1,03,000 രൂപ

CAREER May 24, 2021

സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷനു കീഴിലെ മധ്യപ്രദേശ് ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികയിൽ 135 ഒഴിവ്.  4 ഒഴിവ് നോയിഡ ഇന്ത്യ ഗവൺമെന്റ് മിന്റിലാണ്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

https://bnpdewas.spmcil.com

ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം

ജൂനിയർ ടെക്നീഷ്യൻ-ഇങ്ക് ഫാക്ടറി (60): ഡൈ സ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇങ്ക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജി ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ.
ജൂനിയർ ടെക്നീഷ്യൻ-പ്രിന്റിങ് (23): പ്രിന്റിങ് ട്രേഡിൽ ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ.
ജൂനിയർ ഓഫിസ് അസിസ്റ്റന്റ് (18): 55% മാർക്കോടെ ബിരുദം. ഇംഗ്ലിഷിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പിങ് വേഗം/ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗം (കംപ്യൂട്ടറിൽ), കംപ്യൂട്ടർ പരിജ്ഞാനം, 28 വയസ്സ്, 21,540-77,160 രൂപ.
ജൂനിയർ ടെക്നീഷ്യൻ-ഇലക്ട്രിക്കൽ/ഐടി (15): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ.
ജൂനിയർ ടെക്നീഷ്യൻ-മെക്കാനിക്കൽ/എസി (15): ഫിറ്റർ/മെഷിനിസ്റ്റ്/ടർണർ/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഐടിഐയും ഒരു വർഷ എൻഎസിയും (എൻസിവിടി). 25 വയസ്സ്, 18,780-67,390 രൂപ.
വെൽഫെയർ ഒാഫിസർ (1): ബിരുദം, സോഷ്യൽ സയൻസിൽ ബിരുദം/ഡിപ്ലോമ, ഹിന്ദിയിൽ പ്രാവീണ്യം, 30 വയസ്സ്, 29,740-1,03,000 രൂപ.
സൂപ്പർവൈസർ-ഇങ്ക് ഫാക്ടറി (1): ഡൈ സ്റ്റഫ് ടെക്നോളജി/പെയിന്റ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിന്റിങ് ഇങ്ക് ടെക്നോളജി/പ്രിന്റിങ് ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ (ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജി. യോഗ്യതക്കാരെയും പരിഗണിക്കും). അല്ലെങ്കിൽ ബിഎസ്‌സി കെമിസ്ട്രി. 30 വയസ്സ്, 27,600-95,910 രൂപ.
സൂപ്പർവൈസർ-ഇൻഫർമേഷൻ ടെക്നോളജി (1): ഐടി/കംപ്യൂട്ടർ എൻജിനീയറിങ് ഒന്നാം ക്ലാസ് ഡിപ്ലോമ. (ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ബിടെക്/ ബിഎസ്‌സി എൻജി. യോഗ്യതക്കാരെയും പരിഗണിക്കും). 30 വയസ്സ്, 27,600-95,910 രൂപ.
സെക്രട്ടേറിയൽ അസിസ്റ്റന്റ് (1): 55% മാർക്കോടെ ബിരുദം. ഇംഗ്ലിഷ്/ഹിന്ദിയിൽ മിനിറ്റിൽ 80 വാക്ക് വേഗം (സ്റ്റെനോഗ്രഫി), മിനിറ്റിൽ 40 വാക്ക് വേഗം (ടൈപ്പിങ്), കംപ്യൂട്ടർ പരിജ്ഞാനം. 28 വയസ്സ്, 23,910-85,570 രൂപ.

https://bnpdewas.spmcil.com

ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.