‘ഓം ദിവ്യദർശൻ’: അസ്ഥി നിമജ്ജനത്തിന്​ സ്​പീഡ്​ പോസ്​റ്റ് സംവിധാനമൊരുക്കി തപാല്‍ വകുപ്പ്

RELIGION Jun 9, 2021

ന്യൂഡൽഹി: ഗംഗാജലം കുപ്പിയിലാക്കി വിതരണംചെയ്യുന്ന പദ്ധതിക്കുപിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽ വകുപ്പ്. ‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ സാഹചര്യത്തിൽ മരണാനന്തരകർമങ്ങൾക്കു സഹായിക്കുകയാണു ലക്ഷ്യമെന്നു തപാൽവകുപ്പ്‌ പറയുന്നു.

ഹരിദ്വാർ, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാൻ സംവിധാനമൊരുക്കുന്നത്.മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ഒ.​ഡി.​ഡി പോ​ർ​ട്ട​ലി​ലൂ​ടെ ബു​ക്ക്​ ചെ​യ്യ​ണം. മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ്​ ബു​ക്ക് ചെ​യ്യേ​ണ്ട​ത്. രാ​ജ്യ​ത്ത്​ എ​വി​ടെ​യും 50 ഗ്രാം ​തൂ​ക്കം വ​രെ 41 രൂ​പ​യും ദൂ​ര​വും തൂ​ക്ക​വും അ​നു​സ​രി​ച്ച്​ തു​ട​ർ​ന്നു​ള്ള തു​ക​യു​മാ​ണ്​ ഈ​ടാ​ക്കു​ക. ഇ​ങ്ങ​നെ ബു​ക്ക്​ ചെ​യ്യു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക്​ ഒ​രു കു​പ്പി ഗം​ഗാ ജ​ലം സ്​​പീ​ഡ്​ പോ​സ്​​റ്റി​ലൂ​ടെ ല​ഭി​ക്കും. ഇ​തി​െൻറ ചെ​ല​വ് ഒ.​ഡി.​ഡി വ​ഹി​ക്കും. എല്ലാവിധ ആദരവോടെയും കൃത്യതയോടെയും ചടങ്ങുകൾ നടത്തുമെന്നാണ് ഒ.ഡി.ഡി. ഉറപ്പുനൽകുന്നത്.

ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക. ഇതു പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന സർക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. പായ്ക്കറ്റിനുമുകളിൽ പ്രത്യേകം ‘ഓം ദിവ്യദർശൻ’ എന്നു സൂചിപ്പിക്കാൻ പോസ്റ്റ് ഓഫീസുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഗുണഭോക്താക്കൾക്കു ഗംഗാജലത്തിന്‍റെ കുപ്പി അയക്കാനുള്ള നോഡൽ ഓഫീസായി ഡൽഹി സൻസദ് മാർഗിലെ ഹെഡ് പോസ്റ്റ്‌ഓഫീസിനെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.