ആദ്യ ചാന്ദ്രദൗത്യത്തിലെ അംഗം മൈക്കൽ കോളിൻസ് അന്തരിച്ചു

ആദ്യ ചാന്ദ്രദൗത്യത്തിലെ അംഗം മൈക്കൽ കോളിൻസ് അന്തരിച്ചു

ന്യൂയോർക്ക്: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലംഗമായിരുന്ന ബഹിരാകാശ സഞ്ചാരി മൈക്കിൾ കോളിൻസ് (90) അന്തരിച്ചു.കാൻസർ ബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ട അപ്പോളോ 11 ബഹിരാകാശ വാഹനത്തില്‍  നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.

മൈക്കൽ കോളിൻസിനായിരുന്നു മാതൃപേടകമായ കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം.ജൂലൈ 20ന് ഈഗിള്‍ എന്ന പേടകത്തില്‍  നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി ചരിത്രം കുറിച്ചു.ഇവര്‍ തിരിച്ചെത്തുന്ന സമയമത്രയും കൊളംബിയ കമാന്‍ഡ് മൊഡ്യുളുമായി ബഹിരാകാശത്ത് സഞ്ചരിക്കുകയായിരുന്നു.

മൈക്കിൾ കോളിൻസിന്‍റെ മരണം ട്വിറ്ററിലൂടെ കുടുംബം അറിയിക്കുകയായിരുന്നു.

കോളിൻസിന്‍റെ മരണത്തില്‍ നാസയും അനുശോചനം അറിയിച്ചു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix