ആലപ്പുഴ ജില്ലയിൽ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

weather May 15, 2021

ആലപ്പുഴ : അതിശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പലയിടത്തും വൻ മരങ്ങൾ കടപുഴകി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിൽ പതിച്ചു. വൻ മരങ്ങൾ വീണത് മൂലം ജില്ലയിലെ ചിലയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. നിയുക്ത എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും ഇടപെട്ട് രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

പോലീസും, അഗ്നിശമനസേനയും മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.അതേസമയം തീരദേശ മേഖലകളിൽ മൂന്നാം ദിവസവും കടലാക്രമണം രൂക്ഷമാണ്. കുട്ടനാട്ടിൽ വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.