അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് രാജിവച്ചു

KERALA May 20, 2021

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം അഡ്വക്കേറ്റ് ജനറല്‍ പദവി വഹിച്ച സീനിയര്‍ അഭിഭാഷകനാണ് സി.പി. സുധാകര്‍ പ്രസാദ്. 2006-ല്‍ വി.എസ്. അച്യുതാനാന്ദന്‍ മന്ത്രിസഭയുടെ കാലത്തും സുധാകര്‍ പ്രസാദ് ആയിരുന്നു സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറല്‍.യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്ക് ശേഷം 2016 ജൂണ്‍ ആറിനാണ് സുധാകര്‍ പ്രസാദ് ഒന്നാം പിണറായി സര്‍ക്കാരില്‍ സ്ഥാനമേറ്റത്.

Breaking News 51
WhatsApp Group Invite

രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കും മുന്‍പ് തന്നെ പുതിയ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സി.പി.എം. കേന്ദ്രങ്ങളില്‍ ആരംഭിച്ചിരുന്നതായാണ് സൂചന. 2016-ല്‍ അഡ്വക്കേറ്റ് ജനറല്‍ ആയി പരിഗണിച്ച സീനിയര്‍ അഭിഭാഷകന്‍ കെ. ഗോപാലകൃഷ്ണ കുറിപ്പിനെ ഇത്തവണ പരിഗണിക്കണമെന്ന അഭിപ്രായം ചില സി.പി.എം. നേതാക്കള്‍ക്ക് ഉണ്ട്. മുന്‍ എം.എല്‍.എ. സുരേഷ് കുറിപ്പിന്റെ സഹോദരനാണ് കെ. ഗോപാലകൃഷ്ണ കുറുപ്പ്.

സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്റെ പേരും അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്.കെ.വി. സോഹന്‍ നിലവില്‍ സീനിയര്‍ ഡെസിഗ്‌നേഷനുള്ള അഭിഭാഷകന്‍ അല്ല.എന്നാല്‍ അത് അഡ്വക്കേറ്റ് ജനറല്‍ ആയി നിയമിക്കുന്നതിന് തടസ്സമല്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 1996-ല്‍ എം.കെ. ദാമോദരന്‍ അഡ്വക്കേറ്റ് ജനറലായി ആദ്യം ചുമതലയേല്‍ക്കുമ്പോള്‍ ഡെസിഗിനേറ്റഡ് സീനിയര്‍ അഭിഭാഷകന്‍ ആയിരുന്നില്ല എന്നതും സോഹനെ നിയമിക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന വാദത്തിന് കാരണമാകുന്നു.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.