അഡ്വ. ഗോപാലകൃഷ്ണ കുറുപ്പ് പുതിയ അഡ്വക്കേറ്റ് ജനറല്‍

KERALA May 21, 2021

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് നിയമിതനായി. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. മുന്‍ എം.പിയും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എയുമായ സുരേഷ് കുറുപ്പിന്റെ സഹോദരന്‍ കൂടിയാണ് ഗോപാലകൃഷ്ണ കുറുപ്പ്.ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് കഴിഞ്ഞ ദിവസം രാജിസമര്‍പ്പിച്ചിരുന്നു. 2016-ല്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്ക് ഗോപാലകൃഷ്ണ കുറുപ്പിനെ പരിഗണിച്ചിരുന്നു.

സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍റെ പേരും അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക*
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.