നടൻ ആദിത്യൻ ജയൻ കൈ ഞരമ്പ് മുറിച് ആത്മഹത്യക്ക് ശ്രമിച്ചു

നടൻ ആദിത്യൻ ജയൻ കൈ ഞരമ്പ് മുറിച്  ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂര്‍: നടൻ ആദിത്യൻ ജയൻ തൃശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു.വൈകീട്ട് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപം കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിര്‍ത്തിയിട്ട കാറിൽ തളർന്ന് കിടന്നിരുന്നത് കണ്ട ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി അമ്പിളി ദേവിയുമായുള്ള വിവാഹ ജീവിതത്തിലെ തർക്കങ്ങള്‍ സമീപ ദിവസങ്ങളില്‍ ചർച്ചയായിരുന്നു.കഴിഞ്ഞ ദിവസം അമ്പിളി ദേവിയുടെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'