അർബുദ രോഗിക്കൊരു കൈത്താങ്ങായി വടക്കാഞ്ചേരിയിലെ "കൈത്താങ്ങ്" വാട്സാപ്പ് കൂട്ടായ്മ.

May 12, 2021

വടക്കാഞ്ചേരി :

കോവിഡ് മഹാമാരിപടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ദൈന്യത അനുഭവിക്കുന്നവർക്കോരു കൈത്താങ്ങായി മാറുകയാണ് വടക്കാഞ്ചേരിയിലെ "കൈത്താങ്ങ്" എന്ന വാട്സാപ്പ് കൂട്ടായ്മ.

കൂട്ടായ്മയുടെ പ്രാരംഭ സേവനപ്രവർത്തനങ്ങൾക്ക് മേയ് 12 ബുധനാഴ്ച തുടക്കംകുറിച്ചു.

വടക്കാഞ്ചേരി മംഗലം പ്രദേശത്തെ അമ്മാട്ടികുളത്തിനു സമീപമുള്ള അർബുദ രോഗിക്ക് ചികിത്സാ സഹായം എന്ന നിലയിൽ 15070 യും.
എങ്കക്കാട് പ്രദേശത്തെ മറ്റൊരു കോവിഡ് രോഗം ബാധിച്ച കുടുംബത്തിന് ഒരു മാസത്തെ ഭക്ഷ്യധാന്യ കിറ്റും നൽകിയാണ് പ്രാരംഭം കുറിച്ചത്.

കൂട്ടായ്മയിലെ സജീവ അംഗങ്ങളും സേവന തൽപരരുമായ,
സജിത്ത് ഉത്രാളികാവ്, മനീഷ് വി. എം, ഷൈജു ഇസ്മായിൽ, വർഗീസ് pt, സണ്ണി pt, വടക്കാഞ്ചേരി നഗരസഭാങ്കം ജിജി സാംസൺ എന്നിവർ ചേർന്നാണ് സഹായധനവും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തത്.

തുടർന്നും വടക്കാഞ്ചേരി ആസ്ഥാനമായി കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക്കും അശരണർക്കും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ എത്തിക്കുമെന്ന്  കൂട്ടായ്മയുടെ അഡ്മിൻ പാനൽ അംഗങ്ങൾ പറഞ്ഞു.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.