സംസ്ഥാന സർക്കാർ സർവീസിൽ നിന്നും ഇന്ന് വിരമിക്കുന്നത് 9205 ഉദ്യോഗസ്ഥർ

GOVERNMENT OF KERALA May 31, 2021

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിൽ നിന്നും ഇന്ന് 9205 ഉദ്യോഗസ്ഥര്‍ വിരമിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക് പ്രകാരമുള്ള കണക്കാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് കാലമായതിനാൽ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം.

കാലങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ വിരമിക്കുന്നതും  മേയ് 31-നാണ്. ജനന രജിസ്‌ട്രേഷൻ വ്യവസ്ഥാപിതമാകുന്നതിനുമുമ്പ് സ്കൂൾ പ്രവേശനം നേടാൻ മേയ് 31 ജനനത്തീയതിയായി ചേർക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതുകാരണമാണ് ഇത്രയധികം പേർ അന്ന് വിരമിക്കുന്നത്.

സെക്രട്ടേറിയറ്റിൽനിന്ന് 78 ഉദ്യോഗസ്ഥർ വിരമിക്കും. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരും വിരമിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസ്, ആരോഗ്യ സെക്രട്ടറി വി.രതീശൻ, ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, സ്പെഷൽ സെക്രട്ടറി ബി.എസ്.തിരുമേനി എന്നിവരാണു വിരമിക്കുന്നത്. പോലീസിലെ 11 ഉന്നതോദ്യോഗസ്ഥരും സേവനകാലാവധി തിങ്കളാഴ്ച പൂർത്തിയാക്കും.

സെക്രട്ടേറിയറ്റിൽനിന്ന് 78 ഉദ്യോഗസ്ഥർ വിരമിക്കും. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരും വിരമിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസ്, ആരോഗ്യ സെക്രട്ടറി വി.രതീശൻ, ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, സ്പെഷൽ സെക്രട്ടറി ബി.എസ്.തിരുമേനി എന്നിവരാണു വിരമിക്കുന്നത്. പോലീസിലെ 11 ഉന്നതോദ്യോഗസ്ഥരും സേവനകാലാവധി തിങ്കളാഴ്ച പൂർത്തിയാക്കും.നിയമസെക്രട്ടറി പി.കെ അരവിന്ദ‍ബാബുവും ഇന്നു വിരമിക്കും.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.