ഹൈദരാബാദ് മൃഗശാലയില്‍ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ്

ഹൈദരാബാദ് മൃഗശാലയില്‍ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ്

ഹൈദരാബാദ് മൃഗശാലയില്‍ എട്ട് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സിംഹങ്ങളെ മയക്കി സാംപിള്‍ ശേഖരിക്കുകയായിരുന്നു. സിംഹങ്ങള്‍ ചികില്‍സയോട് പ്രതികരിക്കുന്നുണ്ടെന്ന് മൃഗശാല ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആർടിപിസിആര്‍ ടെസ്റ്റ് ആണ് ചെയ്തത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ന്യൂയോർക്കിലെ ഒരു മൃഗശാലയിൽ എട്ട് കടുവകൾക്കും സിംഹങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങിൽ പൂച്ചകളിലും വളർത്തുനായ്ക്കളിലും കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസ് ആണിത്.

Breaking News 50
WhatsApp Group Invite
'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.