കൊവിഡ് സാഹചര്യത്തിൽ ഇടപെട്ട സുപ്രീംകോടതിക്ക് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കത്ത്’;മറുപടിയായി കിട്ടിയത് ഭരണഘടനയുടെ പകർപ്പ്

LIDWINA JOSEPH Jun 8, 2021

തൃശ്ശൂര്‍: കൊവിഡ് സാഹചര്യത്തിൽ ഇടപെട്ട സുപ്രീംകോടതിക്ക് കേരളത്തിൽ നിന്ന് ഹൃദയപൂർവം ഒരു കത്ത്. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ലിദ്വിന ജോസഫാണ് സുപ്രീംകോടതിയെ പ്രകീർത്തിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തയച്ചത്. പകരമായി, തന്റെ ഒപ്പോടു കൂടിയ ഭരണഘടനയുടെ പകർപ്പ് വിദ്യാർത്ഥിനിക്ക് അയച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ.

ലിദ്വിന ജോസഫിന്റെ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

“ഞാൻ  ലിദ്വിന ജോസഫ്. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൊവിഡ് കാരണം ഡൽഹിയിലും രാജ്യത്തെ മറ്റിടങ്ങളിലും മരണങ്ങൾ വർധിക്കുന്നതിൽ വേദനിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെട്ട വിവരം പത്രത്തിലൂടെ അറിഞ്ഞു. ഓക്സിജൻ വിതരണത്തിലും, ജീവനുകൾ രക്ഷിക്കുന്നതിലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിൽ സന്തോഷവും അഭിമാനവുമുണ്ട്. സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നു’

കത്തിനൊപ്പം, ജഡ്ജി കൊവിഡ് വൈറസിനെ ചുറ്റിക കൊണ്ട് അടിക്കുന്ന പെയിന്റിങും ചേർത്തിരുന്നു.ഭരണഘടനയുടെ പകർപ്പ് തന്റെ ഒപ്പോടു കൂടി ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിദ്യാർത്ഥിനിക്ക് അയച്ചു. രാജ്യത്തോടും ജനങ്ങളോടുമുള്ള വിദ്യാർത്ഥിനിയുടെ താൽപര്യത്തോട് മതിപ്പെന്ന് മറുപടിക്കത്തിൽ ചീഫ് ജസ്റ്റിസ് എഴുതി. രാജ്യനിർമാണത്തിന് സംഭാവന നൽകുന്ന ഉത്തമ വ്യക്തിയായി ലിദ്വിന ജോസഫ് മാറുമെന്ന് ഉറപ്പാണെന്നും കൂട്ടിച്ചേർത്തു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0


Heart warming letter from a fifth-standard student from Kerala to Chief Justice of India NV Ramana hailing the Supreme Court for its effective intervention to deal with COVID-19 issues met with a like response from the CJI who sent her a signed copy of the Constitution.

Lidwina Joseph, a student studying in the 5th standard of Kendriya Vidyalaya, Thrissur wrote to the CJI appreciating the Supreme Court's efforts to save lives during COVID crisis.

"From the newspaper I understood that your honourable court have intervened effectively at the sufferings and death of ordinary people in fight against Covid-19. I am happy and feel proud your honourable court have moved orders for supply of oxygen and saved many lives. I understood your honourable court have initiated effective steps in bringing down Covid-19 and death rate in our country especially in Delhi. I thank you your Honour for this. Now I feel very proud and happy," Lidwina's letter said.

She also annexed a drawing of the CJI with her letter.

The CJI in his response said that he was impressed with how Lidwina was keeping track of news and events across the country.

"I am really impressed with the way you kept track of happenings in the country and the concern that you have displayed for the well being of people in the wake of pandemic," the CJI stated in his response.

I am sure you will grow-up into an alert, informed and responsible citizen who will contribute immensely towards the nation building, he added.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.