15-ാം നിയമസഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ; 53 പുതുമുഖങ്ങള്‍ക്ക് പ്രവേശനോത്സം,കോവിഡ് മാനദണ്ഡം പാലിച്ച് സത്യപ്രതിജ്ഞ

KERALA May 24, 2021

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം.മുഖ്യമന്ത്രി പിണറായി വിജയന് ഇത് രണ്ടാം ഭരണത്തിന്‍റെ തുടക്കം പിറന്നാള്‍ ദിനത്തിലാണെന്ന ഇരട്ടി മധുരത്തോടെയാണ്.140 അംഗ സഭയില്‍ 53 പുതുമുഖങ്ങൾക്ക് ഇന്ന് പ്രവേശനോത്സവമാണ്.ഇവര്‍ക്ക് സഭാ നടപടികള്‍ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടി പിന്നീട് ഓണ്‍ലൈനായി നടത്താനാണ് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ ഒമ്പതിന് പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുന്‍പാകെയാണ് സത്യപ്രതിജ്ഞ.അക്ഷരമാലാ ക്രമത്തിൽ അംഗങ്ങളെ ക്ഷണിക്കും.ആദ്യദിവസം സത്യപ്രതിജ്ഞ മാത്രമേയുള്ളൂ. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.കോവിഡ് ബാധയും ക്വാറന്റീനും കാരണം കെ. ബാബു, എ. വിൻസെന്റ് എന്നിവർ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

Breaking News 51
WhatsApp Group Invite

ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷം മത്സരിക്കുമോ എന്നു തീരുമാനമായിട്ടില്ല.26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ.

Breaking News 51
WhatsApp Group Invite

പതിന്നാലാം കേരളനിയമസഭയിലെ 75 പേർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. ഉമ്മൻചാണ്ടിയാണ് സീനിയർ. അദ്ദേഹം 12-ാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.